പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സോക്സ്. പൊടിയില്‍ നിന്നും ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമെല്ലാം സോക്സ് നമ്മുടെ കാലുകളെ സംരക്ഷിക്കുന്നുണ്ട്. കട്ടിയുള്ള ഷൂസ് ഇടുമ്പോള്‍ ചര്‍മ്മം ഉരഞ്ഞുപൊട്ടാതിരിക്കാനും സോക്സ് ധരിക്കേണ്ടത് അത്യാവശ്യമാണ്. പല നിറത്തിലും പല വലുപ്പത്തിലും സോക്സ് ലഭിക്കും.
കോട്ടണ്‍, നൈലോണ്‍, കമ്പിളി, അക്രലിക്, പോളിസ്റ്റര്‍ തുടങ്ങി സില്‍ക്, ലിനന്‍ കൊണ്ട് വരെ ഇന്ന് സോക്സ് നിര്‍മ്മിക്കുന്നുണ്ട്. ഇവയില്‍ കോട്ടണാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ചൂടുകാലത്ത്. തണുപ്പുള്ള ഇടങ്ങളില്‍ കമ്പിളി കൊണ്ടുള്ള സോക്സുകളാണ് ഏറ്റവും നല്ലത്. ഇവ കാലുകള്‍ മരവിക്കാതെ ആവശ്യത്തിന് ചൂട് നല്‍കും. കാല്പാദം മാത്രം മൂടുന്നതു മുതല്‍ കാല്‍മുട്ടുവരെ നീളുന്ന തരത്തിലുള്ളവ വരെയുണ്ട്. എന്നാല്‍ സോക്സ് ധരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.
ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത്. മഴക്കാലത്തു സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്. സോക്സ് ദിവസേന കഴുകി ഉണക്കണം. നനഞ്ഞ സോക്സ് ധരിക്കരുത്. ഇതു കാലില്‍ പൂപ്പല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. വീട്ടില്‍ എത്തിയാല്‍ സോക്സ് മാറ്റിയശേഷം കാലുകള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. കാലില്‍ മുറിവോ മറ്റോ ഉള്ളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക