ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് പച്ചക്കറികള്‍. നിരവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് പീച്ചിങ്ങ. പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പീച്ചിങ്ങ എന്ന റിഡ്ജ്ഗാര്ഡ്. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷകക്കലവറ തന്നെയാണ്. വൈറ്റമിന്‍ എ ധാരാളം ഇതിലുണ്ട് ഇത് കണ്ണുകള്‍ക്കും ചര്‍മത്തിനും ആരോഗ്യമേകുന്നു.
രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ബി വൈറ്റമിനുകളായ ഫോളേറ്റ് എന്നിവയും പീച്ചിങ്ങയിലുണ്ട്. ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്ടുകള്‍ ഒഴിവാക്കാന്‍ ഫോളേറ്റ് സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നാരുകളുള്ളതിനാല്‍ ദഹനാരോഗ്യത്തിനും പീച്ചിങ്ങ നല്ലതാണ്.
പ്രമേഹരോഗികള്‍ക്ക് തികച്ചും സുരക്ഷിതമായ പച്ചക്കറിയാണ്. പീച്ചിങ്ങ രക്തത്തിസെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. അകാല നരയ്ക്ക് പരിഹാരമാകാന്‍ കഴിയുന്ന ഒന്നു കൂടിയാണ് പീച്ചിങ്ങ. ഇത് വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗുണം നല്‍കും. വെളിച്ചെണ്ണയില്‍ പീച്ചിങ്ങയിട്ട് തലമുടിയില്‍ തേച്ച് പിടിപ്പിക്കുക.
ശരീരത്തിലെ രക്ത ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവര്‍ത്തനം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനാല്‍ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. രക്തശുദ്ധീകരണത്തിലൂടെ ചര്‍മത്തിലെയും ശരീരത്തിലെയുംം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് മരുന്നാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക