സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ ഒന്നിന് നടത്താനിരുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിസംബർ ഒന്നിന് നടത്താനിരുന്ന വിദ്യാർത്ഥി പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഡിസംബർ ഒന്നിൽ നിന്നും നാലിലേക്ക് മാറ്റിവെച്ചത്.
സംസ്ഥാനത്ത് നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാലാണ് പുതുക്കിയ സമയക്രമം. നവംബർ 27ന് പകൽ 3 മണി വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാവുന്നതാണ്. 28ന് പകൽ മൂന്നുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം ലഭിക്കും. അന്നേദിവസം പകൽ 12 മണി നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുക.
29 ആം തീയതി മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ നാലിന് പകൽ 11 മണി വരെ അതാത് ക്ലാസുകളിൽ വോട്ടെടുപ്പ് നടത്തും. അന്നേദിവസം പകൽ ഒരു മണിക്ക് വോട്ടെണ്ണലും വൈകുന്നേരം 4 മണിക്ക് പാർലമെന്റ് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക