മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് സഹായഹസ്തവുമായി വനംവകുപ്പിന്റെ അയ്യൻ ആപ്പ്. ഓഫ് ലൈൻ ആയും ലഭ്യമാകുന്ന ആപ്പിലൂടെ ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ച് അറിയുവാനും സഹായിക്കും.
സന്നിധാനത്തേക്കുള്ള യാത്രാമധ്യേ അയ്യപ്പന്മാർക്ക് ആവശ്യമായ മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, സന്നിധാനത്തേക്ക് ഉള്ള ദൂരം, എലിഫന്റ് സ്ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി എല്ലാവിധ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.
എന്തൊക്കെയാണ് തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പാലിക്കേണ്ട ആചാര്യ മര്യാദകൾ, പൊതു നിർദ്ദേശങ്ങൾഎന്നിവയെല്ലാം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാകുന്ന ആപ്പിൽ അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
http://play.google.com/store/apps/details’id=com.sabarimala. sabariwalk എന്നാൽ ലിങ്ക് വഴിയോ കാനനപാതകളിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ അയ്യൻ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക