മിക്ക വീട്ടിലും കുടിക്കാൻ വെള്ളം തിളപ്പിച്ച് ആറ്റിയെടുക്കുന്നതാണ് പതിവ്. ഇതുപോലെ കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ ഇതിലേക്ക് അല്പം കറുവപ്പട്ട ചേര്‍ക്കാം. ഇങ്ങനെ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ചില ഗുണങ്ങളൊക്കെയുണ്ട്.
ദഹനപ്രശ്നം പതിവായി നേരിടുന്നവര്‍ക്ക് ഇത് പരിഹരിക്കാൻ സഹായകമാണ് കറുവപ്പട്ട ചേര്‍ത്ത വെള്ളം. ഗ്യാസ്, ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടല്‍, അസിഡിറ്റി എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം അകറ്റാൻ സഹായകമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ ചെറുക്കുന്നതിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കറുവപ്പട്ട സഹായിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട ഏറെ സഹായകമാണ്. കൊളസ്ട്രോളിനെ ചെറുക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട പ്രയോജനപ്രദമാണ്. അതിനാല്‍ തന്നെ പല രോഗങ്ങളെയും അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം ചെറുക്കുന്നതിന് കറുവപ്പട്ട ക്രമേണ നമ്മെ സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക