താരൻ മൂലം തലമുടി കൊഴിച്ചിൽ ഉണ്ടാകാം. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും.
താരൻ അകറ്റാൻ വെളിച്ചെണ്ണയിൽ നാരങ്ങ നീര് ചേർത്ത് ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ അത് നല്ലതല്ലെന്ന് ആണ് ചില പഠനങ്ങൾ പറയുന്നത്. താരൻ അകറ്റാൻ ഒരുകാരണവശാവും ഇത് ഉപയോഗിക്കരുത്. താരൻ ഉള്ള തലയിൽ വെളിച്ചെണ്ണ പുരട്ടിയാൽ അത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും പഠനങ്ങൾ പറയുന്നു.
എണ്ണമയമുള്ള തലയോട്ടിക്ക് വെളിച്ചെണ്ണ ദോഷകരമാണ്. അതൊടൊപ്പം നാരങ്ങ ചേർക്കുന്നതും കൂടുതൽ ദോഷം ചെയ്യും. അവ ഉപയോഗിക്കുന്നത് ചൊറിച്ചിൽ അല്ലെങ്കിൽ സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് താരൻ ഉണ്ടെങ്കിൽ ഇവ ഒരുമിച്ച് തലയോട്ടിയിൽ ഉപയോഗിക്കുന്നത് നല്ലതല്ല.
തലമുടി കൃത്യമായി അല്ലെങ്കിൽ പതിവായി ഷാംപൂ ചെയ്യാത്തത് താരൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. താരൻ അകറ്റാൻ ഷാംപൂ നന്നായി നനച്ച് മുടി നന്നായി കഴുകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക