ഇ പോസ്റ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് ഇ പോസ് മെഷീന്റെ തകരാറിനെ തുടർന്ന് റേഷൻ വിതരണം നടത്താനാവുന്നില്ല എന്ന് വ്യാപാരികൾ പറഞ്ഞു.
നെറ്റ്വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണമെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കും എന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ രീതിയിൽ ഇ പോസ് മെഷീൻ തകരാറിലായതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.
സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ തുറന്നു കഴിഞ്ഞാൽ 12 മണിക്ക് അടയ്ക്കും എന്നത് കൊണ്ടുതന്നെ ഇനി നാലുമണിക്ക് ശേഷം മാത്രമേ റേഷൻ വിതരണം ചെയ്യാൻ കഴിയുകയുള്ളൂവെന്നും വ്യാപാരികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക