ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് മാളവിക മോഹനൻ. ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ ചുവപ്പ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ആരാധക മനസ്സുകൾ കീഴടക്കുകയാണ്. ഗോൾഡൻ ബോർഡറോടു കൂടിയ ചുവപ്പ് നിറത്തിലുള്ള സാരിക്ക് ഗോൾഡൻ എംബ്രോയിഡറിയും നൽകിയിരിക്കുന്നു. ചുവപ്പിൽ ഗോൾഡൻ ഡിസൈനുള്ള ബ്ലൗസ് കൂടിയായതോടെ താരം അതീവ സുന്ദരിയായാണ് കാണപ്പെട്ടത്.
സിമ്പിൾ മേക്കപ്പ് തിരഞ്ഞെടുത്ത താരം തലയിൽ ചുവപ്പ് നിറത്തിലുള്ള പൂവും യൂസ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് പ്രണയിക്കാൻ അറിയുമെങ്കിൽ ആദ്യം നിങ്ങളെ തന്നെ പ്രണയിക്കൂ’ എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് ‘നിങ്ങൾ രാജകുമാരിയെ പോലെയുണ്ട്’, ‘എന്തൊരഴകാണ്’ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്.
https://www.instagram.com/p/Cz6GmV0sQf8/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക