പാട്്ന: ബീഹാറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി. മുസഫര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഇരുപത് വസ്സുകാരനായ ലാല്‍ ബാബു എന്ന യുവാവ് അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയതായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. രാത്രി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക