മമ്മൂട്ടി നായികനായി എത്തുന്ന പുതിയ ചിത്രം ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്.
ചിത്രത്തില്‍ ജോസ് എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി പകര്‍ന്നാടിയ കാതല്‍ ഗംഭീരമായി തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ആണ് പുത്തന്‍ ചിത്രത്തിന്റ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ ടര്‍ബോയിലെ മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക