ചൈനയിൽ ന്യൂമോണിയ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന സർക്കാറുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
മുൻകരുതൽ എടുക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഹെൽത്ത് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകളും ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഹെൽത്ത് സെക്രട്ടറി അയച്ച കത്തിലൂടെ ആവശ്യപ്പെടുന്നു.
സംസ്ഥാനങ്ങളിൽ കോവിഡ് 19നുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിർദ്ദേശങ്ങൾ തന്നെയാണ് ന്യൂമോണിയയും ആയി ബന്ധപ്പെട്ടും പാലിക്കേണ്ടത് എന്നും കുട്ടികളിലും പ്രായമായവരിലും രോഗ ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റർനെറ്റ് ഡിസീസ് സർവൈലൻസ് പ്രോജക്ട് യൂണിറ്റുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ വൈറസ് റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറി സൗകര്യം ഉപയോഗപ്പെടുത്തി രോഗലക്ഷണം കാണിക്കുന്നവരുടെ നിന്നും മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധന നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ച കേന്ദ്രം ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക