മുഖത്തിന് തിളക്കം ആഗ്രഹിക്കുന്നവരാണ് മിക്കവരും. യാതൊരു ക്രീമുകളും കൂടാതെ തിളങ്ങുന്ന ചര്‍മം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. അതിനായി നാച്വറലായി ചെയ്യാവുന്ന മാര്‍ഗങ്ങളുണ്ട്. നാച്വറലായി ചെയ്യാവുന്ന ഇക്കാര്യങ്ങള്‍ ചര്‍മാരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ശാരീരിക ആരോഗ്യത്തിനുമെല്ലാം ഗുണം നല്കുന്നവ കൂടിയാണ്. ശരീരത്തിന്റെ ആരോഗ്യവും ചര്‍മാരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവയാണ്.
ശരീരം ഹൈഡ്രേറ്റാക്കി വെയ്ക്കേണ്ടത് അത്യാവശ്യമാണ്. മുഖത്തിന് ഈര്‍പ്പം വേണ്ടത് ചര്‍മം തിളങ്ങാനും ചര്‍മത്തില്‍ ചുളിവുകള്‍ നീക്കാനും ഏറെ അത്യാവശ്യമാണ്. ഇതല്ലെങ്കില്‍ ചര്‍മം വരണ്ട് പോകും. വെള്ളം എന്നു പറഞ്ഞാല്‍ കോളയോ കൃത്രിമ മധുരമുളള ജ്യൂസുകളോ ചായ, കാപ്പിയോ അല്ല. പകരം ആരോഗ്യകരമായ പാനീയങ്ങളും വെള്ളവുമെല്ലാം ഇതില്‍ പെടുന്നു.
ന്യൂട്രീഷന്‍ വേണ്ടത് ശരീരത്തിനുളളില്‍ നിന്നും ലഭിയ്ക്കേണ്ടതാണ്. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ചര്‍മാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇത് ഡയറ്റില്‍ ശീലമാക്കാം. പച്ചക്കറികളും പഴങ്ങളും കഴിയ്ക്കുക. പല നിറങ്ങളിലുള്ളവ എന്നത് പ്രധാനമാണ്. പച്ച, മഞ്ഞ, ചുവപ്പ് എന്നിവയെല്ലാം മാറി മാറി കഴിയ്ക്കാം. ഇടയ്ക്ക് വിശക്കുമ്പോള്‍ അനാരോഗ്യകരമായവയ്ക്ക് പകരം ഒരു ബൗള്‍ ഫ്രൂട്സ് കഴിയ്ക്കാം. ഇതുപോലെ നട്സ്, സീഡ്സ് എന്നിവ കഴിയ്ക്കാം.
മീന്‍ കറി വച്ച് കഴിയ്ക്കാം. ഇല്ലെങ്കില്‍ മീന്‍ ഗുളിക കഴിയ്ക്കാം. പുകവലി ഒഴിവാക്കണം. മധുരം ഒഴിവാക്കുക. അതായത് കൃത്രിമമധുരം ഒഴിവാക്കുക. ഇത് പഞ്ചസാര മാത്രമല്ല, മധുരം ചേര്‍ത്ത പലഹാരങ്ങളും. ഇതുപോലെ സ്ട്രെസ് ഒഴിവാക്കുക. സ്ട്രെസ് കുറച്ചാല്‍ തന്നെ ചര്‍മത്തിന് ഇതിന്റേതായ ഗുണങ്ങളുണ്ടാകും. ഇതിനുള്ള വഴികള്‍ കണ്ടെത്തുക. ചിരിയ്ക്കുക, സന്തോഷിയ്ക്കുക. ഇതുപോലെ നല്ലതു പോലെ ഉറങ്ങുക. ഉറക്കം ചര്‍മാരോഗ്യത്തിനും അത്യാവശ്യമാണ്. സ്കിന്‍ പീലിംഗ് അമിതമായി ചെയ്യുന്നത് ഒഴിവാക്കണം.
വേണമെന്നുള്ളവര്‍ക്ക് ഫേസ്പായ്ക്കുകള്‍ നാച്വറലായി ഉള്ളവ ഉപയോഗിയ്ക്കാം. ഇതിന് തൈര്, മഞ്ഞള്‍, കറ്റാര്‍വാഴ എന്നിവയെല്ലാം നല്ലതാണ്. എന്നാല്‍ എന്തുതരം ക്രീം തേയ്ക്കുന്നതിന് മുന്‍പും പാച്ച് ടെസ്റ്റ് ചെയ്യുക. അതായത് ഇത്തരം വസ്തുക്കള്‍ കൈയില്‍ അല്പം തേച്ചു നോക്കുക. അലര്‍ജിയില്ലെങ്കില്‍ മാത്രം മുഖത്ത് തേയ്ക്കാം. മുഖത്ത് ഇത് ആദ്യമായി തേയ്ക്കുമ്പോഴും പാച്ച് ടെസ്റ്റിന് ശേഷവും മുഖത്തും ഒരു ഭാഗത്ത് അല്പം മാത്രം തേച്ച് അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തുക. കാരണം ചര്‍മത്തിനേക്കാള്‍ സോഫ്റ്റാണ് മുഖത്തെ ചര്‍മം. ചര്‍മത്തില്‍ അലര്‍ജി വരുത്താത്തതും ചിലപ്പോള്‍ മുഖത്ത് പ്രശ്നം ഉണ്ടാക്കിയേക്കും. ഇതുപോലെ തന്നെ അലര്‍ജിയുണ്ടെങ്കില്‍ ഇവ പിന്നീട് ഉപയോഗിയ്ക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക