വൈകുന്നേരങ്ങളിൽ കട്ടൻ ചായയോടൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഒരു ഈവനിംഗ് സ്നാക്ക് റെഡിയാക്കി എടുത്താലോ. മുട്ടയും കടലമാവുമൊക്കെ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്.
അതിനായി ആദ്യം തന്നെ 4 മുട്ടയെടുത്ത് അതിന്റെ മഞ്ഞ മാറ്റിയതിനുശേഷം വെള്ള മാത്രം എടുത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കണം. ഒരു പാത്രത്തിലേക്ക് ഇത് മാറ്റിയതിനുശേഷം അതിലേക്ക് കുറച്ച് അരിപ്പൊടിയും കടലമാവും കൂടി ചേർത്തു കൊടുക്കാം.
ഇതിലേക്ക് സവാള,പച്ചമുളക്,ക്യാരറ്റ് എന്നിവ പൊടിയായി അരിഞ്ഞത് ചേർത്തു കൊടുക്കാം. കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, അല്പം മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കാം. വെള്ളം ചേർക്കരുത്.
ഇതിലേക്ക് മാറ്റിവെച്ച മുട്ടയുടെ മഞ്ഞ കൂടി ചേർത്ത് നല്ലതുപോലെ കൈവച്ച് കുഴച്ചെടുക്കണം. ഇതിൽ നിന്നും കുറേശ്ശെയായി എടുത്ത് ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ഓരോ ബോൾസ് ആയി ഇട്ട് കൊടുത്ത് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം. രുചികരമായ ഈവനിംഗ് സ്നാക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക