കൊല്ലം ഓയൂരിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരി അബിഗേൽ സാറ റെജി സുരക്ഷിത കരങ്ങളിൽ. കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയ കുട്ടിയെ പോലീസ് ഏറ്റെടുത്ത് എ ആർ ക്യാമ്പിൽ എത്തിച്ചു. കുട്ടിയെ ഉപേക്ഷിച്ച ശേഷം കാറിൽ എത്തിയ പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
എ ആർ ക്യാമ്പിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക