സംസ്ഥാനത്ത് 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സർവൻസ് അടക്കം 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് പിഎസ് സി തീരുമാനിച്ചത്. ഡിസംബർ 15 ഓടെ പ്രസിദ്ധീകരിക്കുന്ന എൽജിഎസ് വിജ്ഞാപനത്തിൽ ജനുവരി 17 വരെ അപേക്ഷിക്കാൻ സാധിക്കും.
ബിരുദമുള്ളവർക്ക് എൽജിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല ഏഴാം ക്ലാസ് ആണ് യോഗ്യത. പരീക്ഷണാർത്ഥം പിഎസ് സി നടപ്പാക്കിയ രണ്ടുഘട്ട പരീക്ഷകൾ ഒഴിവാക്കിയതിനു ശേഷം വരും വർഷം മുതൽ ഒറ്റ പരീക്ഷ മാത്രം നടത്താനാണ് പിഎസ് സി തീരുമാനിച്ചിട്ടുള്ളത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, മെഡിക്കൽ ഓഫീസർ( സിദ്ധ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, ജനറൽ ഫിസിയോ തെറാപ്പിസ്റ്റ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന ജില്ലാതല റിക്രൂട്ട്മെന്റിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുക.
ഈ മാസം മുപ്പതിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ജില്ലാതല ജനറൽ റിക്രൂട്ട്മെന്റ് ലാസ്റ്റ് ഗ്രേഡ് സർവൻസ്, പൊതുമരാമത്ത് വകുപ്പിൽ ലൈൻ മാൻ, മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ / പ്ലംബർ അടക്കം 4 തസ്തിക, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ( പട്ടികവർഗ്ഗം ) എന്നിവയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക