ബംഗാളി നടനും സംവിധായകനും ആയ പരംബ്രത ചാറ്റർജിയും ഗായിക പ്രിയ ചക്രവർത്തിയും വിവാഹിതരായി. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായി ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്.
ഗായിക എന്നതിനു പുറമേ മെന്റൽ ഹെൽത്ത് ആക്ടിവിസ്റ്റു കൂടിയാണ് പ്രിയ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരുവരും അത് സ്ഥിരീകരിച്ചിരുന്നില്ല. തങ്ങൾ വിവാഹിതരായ വിവരം പരംബ്രത ചാറ്റർജി തന്നെയാണ്ചിത്രങ്ങൾ സഹിതം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
വിദ്യാബാലൻ കേന്ദ്ര കഥാപാത്രമായി എത്തിയ കഹാനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് പരമ്പരത ചാറ്റർജി പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബുൾബുൾ എന്ന ചിത്രത്തിലും അനുഷ്ക ശർമയ്ക്കൊപ്പം പരി എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. വെബ് സീരീസുകളിലും നിറസാന്നിധ്യമാണ് അദ്ദേഹം.
https://www.instagram.com/p/C0Jp4juS9nP/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക