കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷന് പോകവേ 6 വയസ്സുകാരി അഭിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടേത് എന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പോലീസ് പുറത്തുവിട്ടു. പോലീസ് പുറത്തു വിട്ട നമ്പറിലുള്ള നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസിനെ അറിയിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പോലീസിനെ വിവരമറിയിക്കണം എന്നാണ് നിർദ്ദേശിക്കുന്നത്. പ്രതികൾ സഞ്ചരിച്ച ഓട്ടോ സംഘത്തിന്റെ തന്നെയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ ഓട്ടോ കേന്ദ്രീകരിച്ചു അന്വേഷണം നടത്തും. പാരിപ്പള്ളിയിൽ പ്രതികൾ ഏഴു മിനിറ്റോളം ചെലവഴിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഭിഗേൽ സാറ റെജി എന്ന ആറു വയസ്സുകാരി തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് വന്നു. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ആണ് ആറുവയസ്സുകാരി വീഡിയോയിലൂടെ എല്ലാവർക്കും നന്ദി അറിയിച്ചത്.
“തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ” എന്നും കുട്ടി വീഡിയോയിൽ പറഞ്ഞു. സഹോദരനൊപ്പം ട്യൂഷന് പോകവേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ നീണ്ട 21 മണിക്കൂറുകൾക്കു ശേഷം ഇന്നലെ ഉച്ചയോടെയാണ് കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ പോലീസ് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക