പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡഴ്സ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. കൂടാതെ എന്‍ഡ്ലെസ്സ് ബോര്‍ഡഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പൗറിയ രഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം മൈക്കിള്‍ ഡഗ്ലസിനു സമ്മാനിച്ചു.
പാര്‍ട്ടി ഓഫ് ഫൂള്‍സിലെ പ്രകടനത്തിന് മേലാനി തിയറി മികച്ച നടിയായി. ബ്ലാഗാസ് ലെസ്സണ്സിലൂടെ സ്റ്റീഫന്‍ കോമാന്‍ഡെറവ് മികച്ച സംവിധായകനായി. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരക്ക് ആണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. റെഗര്‍ ആസാദ് കായ ആണ് മികച്ച നവാഗത സംവിധായകന്. ചിത്രം വെന്‍ ദി സീഡ്ലിങ്ങ്സ് ഗ്രോ. മികച്ച വെബ് സീരീസായി പഞ്ചായത്ത് സീസണ് 2 തിരഞ്ഞെടുത്തു.
റോബര്‍ട്ട് കൊളോഡ്നിയാണ് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം ‘ദ ഫെതര്‍ വെയ്റ്റ് ആയിരുന്നു മേളയുടെ സമാപന ചിത്രം. സമാപന ചടങ്ങുകളില്‍ കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആയുഷ്മാന്‍ ഖുറാന, ഗായകന് ഹരിഹരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക