ഓപ്പോ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുത്തൻ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ. നിലവിൽ, ഓപ്പോ ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ഈ ഫോണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്ക് ആയതിനെ തുടർന്നാണ് നിരവധി റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയത്.
ആകർഷണീയമായ ഡിസൈനിലാണ് ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്. ഓപ്പോ ഔദ്യോഗികമായി ഫൈൻഡ് എക്സ് 7 പ്രോയുടെ ഫീച്ചറുകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോണിൽ അവതരിപ്പിക്കും എന്നാണ്. നിലവിൽ ഈ ഫോണുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഒക്ടാഗോണൽ മാതൃകതിയിലാണ് ഈ ഫോണിന്റെ ക്യാമറകൾ ഫീച്ചർ ചെയ്തിരിക്കുന്നത്. ഈ ക്യാമറ തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്. മുൻ മോഡലുകളിലെല്ലാം വൃത്താകൃതിയുലുള്ള സ്പേസിലാണ് ഓപ്പോ ക്യാമറകൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് ആദ്യമായാണ് ഒക്ടാഗോണൽ ആകൃതിയിൽ ക്യാമറകൾ നൽകിയിരിക്കുന്നത്. ഈ ഡിസൈൻ മികച്ച ആകർഷണീയത തന്നെ ഫോണുകൾക്ക് നൽകുന്നുണ്ട്.
ഒക്ടാഗോണൽ ഡിസൈനുള്ളിൽ നാല് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു എൽഇഡി മൊഡ്യൂളും ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഹസൽബ്ലാഡുമായി (Hasselblad) സഹകരിച്ചാണ് ഓപ്പോ ഈ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത്.
12GB റാം 256GB സ്റ്റോറേജ് വേരിയന്റിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 6.8 ഇഞ്ചാണ് ഫോണിന്റെ മെയിൻ ഡിസ്പ്ലേയുടെ വലുപ്പം.
മീഡിയടെക് ഡെമൻസിറ്റി 9300 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3-ന്റെ പിന്തുണ ഈ ഫോണിന് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോയുടെ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഒരു ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക