സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ വീണ്ടും ഇന്ത്യയോട് കൂടുതൽ സഹകരണം തേടി കാനഡ രംഗത്ത്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം പരാജയപ്പെടുത്തിയെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണത്തോട് കൂടുതൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.
അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ നമ്മൾ ആദ്യം മുതൽ സംസാരിച്ചിരുന്നതിനെ കൂടുതൽ അടിവരയിടുന്നതാണ് എന്നും ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട് എന്നുമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക