തിരുവനന്തപുരം-എറണാകുളം പാതയില്‍ അടുത്തവര്‍ഷം ട്രെയിനുകളുടെ വേഗം ഉയര്ഉയര്ത്താനാകുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത. തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്, എറണാകുളം സൗത്ത്-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്ഷനിലെയും ട്രാക്കിലെ ചെറുവളവുകള്‍ നിവര്‍ത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
സെപ്റ്റംബറില്‍ തുടങ്ങിയ ജോലികള്‍ അടുത്തവര്‍ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഈ സെക്ഷനില്‍ ട്രെയിനുകളുടെ ഇപ്പോഴത്തെ വേഗം. ട്രാക്കില്‍ 40 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെയുള്ള ചെറുവളവുകളാണ് നിവര്‍ത്തുന്നത്.
ട്രെയിനുകളുടെ വേഗംകൂട്ടാന്‍ സിഗ്നലുകളുടെ നവീകരണം, പാലങ്ങള്‍ ബലപ്പെടുത്തല്‍, ട്രാക്ക് മെറ്റലിട്ട് ഉയര്‍ത്തല്‍ എന്നിവയും ഇതിനൊപ്പം നടക്കുന്നുണ്ട്. ദക്ഷിണ റെയില്വേയിലാകെ 1412 കിലോമീറ്റര്‍ ദൂരമാണ് 110 കിലോമീറ്റര്‍ വേഗത്തിലേക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 187 കിലോമീറ്റര്‍ ദൂരത്തില്‍ ഈ വേഗം സാധ്യമാക്കി. ബാക്കിയുള്ള 1225 കിലോമീറ്റര്‍ ദൂരം നാലുഘട്ടങ്ങളിലായി അടുത്തവര്‍ഷം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക