തിരുവനന്തപുരം: 55-)മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നതോടെയാണ് മേളക്ക് തുടക്കമാകുക.
സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും വിജയം കൈവരിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ 7,500ലധികം വിദ്യാർത്ഥികളാണ് ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ മൂന്നു വരെയാണ് മേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക