തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തിക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക