വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ടേസ്റ്റി ആയ കിടിലൻ ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി എടുക്കണം.
പിന്നീട് ഇതിലേക്ക് അല്പം തൈര് ചേർത്തു കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അല്പം മഞ്ഞൾപൊടി, എന്നിവ ചേർത്ത് വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
അല്പം സോഡ പൊടി കൂടി ചേർത്തു കൊടുക്കണം. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം ഓരോ സ്പൂൺ മാവ് ഇട്ട് കൊടുത്ത് നല്ലത് പോലെ ഫ്രൈ ചെയ്ത് കൊടുക്കാം. നല്ലത് പോലെ ബോൾസ് ആയി ഗോൾഡൻ നിറമാവുമ്പോൾ വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക