ജനപ്രിയനായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തങ്കമണി’ യുടെ ടീസർ പുറത്തുവിട്ടു. ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര, സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തിന്റെ കഥയാണ് പറയുന്നത്.
നീതാപിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിടി അനിൽകുമാർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്യാം ശശിധരൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക