നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മാറി കടന്നു കൊണ്ടുള്ളതാണ് എന്ന് പരാമർശിച്ച കോടതി പണം അനുവദിക്കണമെന്ന് നിർദ്ദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്നും വ്യക്തമാക്കി.
സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണം എന്ന സർക്കാറിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
സർക്കാരിന് നിയമപ്രകാരം വാർഷിക ഫണ്ട് പരിധി നിശ്ചയിക്കാൻ മാത്രമേ അധികാരമുള്ളുവെന്ന് വ്യക്തമാക്കിയ കോടതി ഇത്തരമൊരു ഉത്തരവ് എങ്ങനെ സർക്കാരിന് ഇറക്കാൻ ആകുമെന്നും ചോദിച്ചു. കൗൺസിലിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്ന് വാദിച്ച സർക്കാർ നിർബന്ധിത പണപ്പിരിവല്ല നടത്തുന്നത് എന്നും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക