കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. ഒരേ കുടുംബത്തിലെ മൂന്ന് പേരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്നാണ് ഇവര്‍ പൊലീസിന് നല്കിയ മൊഴി. തമിഴ്നാട് അതിര്‍ത്തിയായ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് നിര്‍ണായകവിവരം പൊലീസിന് ലഭിച്ചത്. കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത് ഉച്ചയക്ക് രണ്ടരയോടെയാണ്. ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
പ്രതികളുമായി പൊലീസ് സംസ്ഥാനത്തേക്ക് തിരിച്ചു കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക