ചാറ്റ് ലോക്ക് ഫീച്ചറിന് സമാനമായി സീക്രട്ട് കോഡ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സാപ്പിലെ പ്രത്യേക ചാറ്റുകൾക്ക് മാത്രമായി രഹസ്യ പാസ്സ്വേർഡ് സെറ്റ് ചെയ്ത് സൂക്ഷിക്കാൻ കഴിയും. സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ചാറ്റുകൾ മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കുന്നതിനായി ഈ വർഷം ആദ്യമാണ് വാട്സ്ആപ്പ് ചാറ്റലോക്ക് ഫീച്ചർ അവതരിപ്പിച്ചത്.
ചാറ്റുകൾ ഫോണിന്റെ പിൻ നമ്പർ, പാസ്കോഡ്, ഫിംഗർപ്രിന്റ്, ഫെയ്സ് എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്ത് സുരക്ഷിതമാക്കാൻ സാധിക്കും. ലോക്ക് ചെയ്യുന്നതോടെ പ്രത്യേകം ലിസ്റ്റിലേക്ക് മാറുന്ന ചാറ്റുകൾ പിന്നീട് തുറക്കണമെങ്കിൽ പ്രധാന ചാറ്റ് ലിസ്റ്റ് വിൻഡോയിൽ താഴേക്ക് സ്വൈപ്പ് ചെയ്യണം. പിന്നീട് ലോക്ക് ചെയ്യാനായി നൽകിയ പാസ്സ്വേർഡ് ഫിംഗർപ്രിന്റ് ഫെയ്സ് ഐഡി എന്നിവ നൽകാവുന്നതാണ്.
സീക്രട്ട് കോഡുകൾ സെറ്റ് ചെയ്യുന്നത് ആവശ്യമെങ്കിൽ വേണ്ടെന്ന് വെക്കാനും ഉപഭോക്താവിന് സാധിക്കും. വരും മാസങ്ങളിൽ ആഗോളതലത്തിൽ കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്ന ഈ സൗകര്യം വാട്സ്ആപ്പ് ഡെസ്ക് ടോപ്പിൽ എപ്പോൾ എത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക