കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ നിന്ന് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായവർ കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് എന്നും ഇവർ കുട്ടിയുടെ ബന്ധുക്കൾ തന്നെയാണെന്നും തരത്തിലുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്നാണ്പുറത്തുവരുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന ആറു വയസ്സുകാരി പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ കൊല്ലത്തെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക