പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ ഷമീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മുറിവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴ് നടൻ ജീവ, ദേവ് മോഹൻ,സുരേഷ് ഗോപി, രാജ് ബി ഷെട്ടി തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തത്.
വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നിവയുടെ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ, ഷാറൂഖ് ഷമീർ,റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോനാ ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
സുഹൈൽ സുൽത്താൻ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാർ, ശ്രീജിഷ്, സൂര്യ ശ്യാം ഗോപാൽ, ആനന്ദ് നാരായണൻ, പി ജയലക്ഷ്മി എന്നിവരാണ്. ജനുവരിയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിൻ രാജ് നിർവഹിക്കുമ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്നത് ഹരീഷ് എ വി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക