അമിതമായി വെയിലേല്‍ക്കുന്നത് മൂലമുണ്ടാകുന്ന സണ്‍ ടാന്‍ മിക്കവരുടെയും പ്രശ്നമാണ്. എന്തെന്നാല്‍ സണ്‍ ടാന്‍ ഉണ്ടായാല്‍ അത് മാറ്റുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. വിപണിയില്‍ ലഭ്യമാകുന്ന കെമിക്കല്‍ ബ്ലീച്ചുകള്‍ ഉപയോഗിച്ച് മാറ്റാമെങ്കിലും അതിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ പിന്നാലെ വരും. എന്നാല്‍ ചില നുറങ്ങുവിദ്യകള്‍ ഉപയോഗിച്ച് സണ്‍ ടാന്‍ മാറ്റാനാകും.
അത്തരത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സണ്‍ ടാന്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ഓയില്‍. ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനുമുള്ള നല്ലൊരു മാര്‍ഗമാണ് ക്യാരറ്റ്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ വരകളും ചുളിവുകളുമെല്ലാം നീക്കം ചെയ്യാനും ക്യാരറ്റ് ഓയില്‍ സഹായിക്കും.
നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയില്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്. ഉരുക്കു വെളിച്ചെണ്ണ ആണെങ്കില്‍ അത്രയും നല്ലത്. ഒന്നോ രണ്ടോ നല്ല ക്യാരറ്റ് തൊലി നന്നായി കളഞ്ഞു നന്നായി അരിഞ്ഞെടുക്കുക. ചെറുതായി അരിഞ്ഞെടുത്താല്‍ എളുപ്പത്തില്‍ തയ്യാറാക്കാം. ഓയില്‍ ഒരു പാനില്‍ ഒഴിച്ചു അരിഞ്ഞു വെച്ച ക്യാരറ്റും ചേര്‍ത്ത് ഇളക്കുക. അല്പ സമയം കഴിയുമ്പോള്‍ ക്യാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും. വാങ്ങിവെച്ച് ചൂടാറി കഴിയുമ്പോള്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക