വളരെ എളുപ്പത്തിൽ രുചികരവും ആരോഗ്യപ്രദവുമായി ഒരു ഓട്സ് ദോശ തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഓട്സ് ഇട്ടു കൊടുക്കാം.
ഇതിലേക്ക് കാൽ കപ്പ് വീതം അരിപ്പൊടിയും റവയും ചേർത്തു കൊടുക്കാം. അരക്കപ്പ് തൈരും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും പാകത്തിന് ഉപ്പും കൂടി ചേർത്ത് അതിനുശേഷം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം. പാകത്തിന് വെള്ളം കൂടി ഒഴിച്ചതിനുശേഷം ദോശമാവിന്റെ കൺസിസ്റ്റൻസിയിൽ മാവ് കലക്കി എടുക്കാം.
ഒരു പാൻ അടുപ്പത്തുവച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് അല്പം എണ്ണയോ പുരട്ടി എടുക്കാം. ഇനി ഓരോ തവി മാവ് പാനിലൊഴിച്ച് പരത്തി എടുക്കണം. ഒന്ന് വെന്തു വരുമ്പോൾ അൽപാൽപ്പമായി എണ്ണ തൂവിക്കൊടുത്ത് രണ്ടുവശവും തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കാം. രുചികരവും ആരോഗ്യദായകവുമായി ഓട്സ് ദോശ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക