ഡല്‍ഹി: പാര്‍ട്ടിക്കുണ്ടായ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തിയതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരൂജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ജനവിധിക്ക് നന്ദി. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഞങ്ങളുടെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആവേശകരമായ പ്രചാരണമാണ് നടത്തിയത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രയത്നങ്ങളെ ഞാന്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. താല്കാലിക തിരിച്ചടികള്‍ തരണം ചെയ്ത് ഇന്ത്യ മുന്നണിക്കൊപ്പം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്ന വിചാരിച്ച രാജസ്ഥാനിലെ പരാജയം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക