ചില ഭക്ഷണങ്ങള്‍ തണിപ്പിച്ച് കഴിച്ചാല്‍ രുചിയേറുന്നവയാണ്. അത്തരത്തില്‍ തണുപ്പിച്ച് കഴിച്ചാല്‍ രുചിയേറുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഐസ്ക്രീം എപ്പോഴും തണുപ്പിച്ച് കഴിക്കേണ്ട ഒരു ഭക്ഷണമാണ്. ഐസ്ക്രീമിന്റെ രുചി തന്നെ അതിന്റെ തണുപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഐസ്ക്രീമിന്റെ തണുപ്പ് വിട്ടാല്‍ പലരും അത് കഴിക്കാന്‍ തയാറാകില്ല. അതേപോലെ തന്നെ മുന്തിരി, മാങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ ഫ്രീസ് ചെയ്ത് തണുപ്പിച്ച കഴിക്കുമ്പോള്‍ അതിന്റെ രുചി വര്‍ധിക്കുന്നു
ഐസ്ക്രീമിന് തന്നെ സമാനമായി കഴിക്കേണ്ട ഒന്നാണ് യോഗര്‍ട്ട്. തണുപ്പിക്കുമ്പോള്‍ യോഗര്‍ട്ട് കൂടുതല്‍ ക്രീമിയായി മാറുന്നു. പല പച്ചക്കറികളും തണുപ്പിച്ച് കഴിക്കുന്നത് അതിന്റെ ഗുണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഫ്രഞ്ച് ഫ്രൈസ് തണുപ്പിച്ച് കഴിക്കുന്നത് അതിന്റെ രുചി വര്‍ധിപ്പിക്കും
കൂടാതെ മത്സ്യം പാകം ചെയ്യുന്നതിന് മുന്‍പ് തണുപ്പിച്ച് സൂക്ഷിക്കുന്നത് അതിന്റെ ഗുണം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ളവ തണുപ്പിച്ച് കഴിക്കുന്നത് അതിന്റെ രുചിയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. ചോക്ലേറ്റ് അലിയാന്‍ സാധ്യതയുള്ളതിനാല്‍ അത് തണുപ്പിച്ച് കഴിക്കുന്നതായിരിക്കും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക