ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ ചെങ്കല്‍പ്പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ഇതോടെ, ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക