പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുക, മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക എന്നിവയിലൂടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. പ്രമേഹരോഗികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം പഞ്ചസാര, അന്നജം, മറ്റുഭക്ഷണങ്ങള്‍ എന്നിവ ഊര്‍ജ്ജമാക്കി മാറ്റുന്നതില്‍ ശരീരം പരാജയപ്പെടുന്നുവെന്നതാണ്.
അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ പ്രാതലിലെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമുള്ളവര്‍ ജിഐ കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രമേഹമുള്ളവര്‍ ഒരു കപ്പ് വേവിച്ച ഓട്സ് രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓട്സില്‍ നാരുകളും പോഷകങ്ങളും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
മറ്റൊന്നാണ് ബെറിപ്പഴങ്ങള്‍. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി എന്നിവയെല്ലാം കഴിക്കാം. അതേപോലെ പ്രമേഹമുണ്ടെങ്കില്‍ വേവിച്ച മുട്ട പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ലഘുഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു. പ്രമേഹത്തെ നിയനത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അവക്കാഡോ സഹായകമാണ്. പ്രമേഹരോദികള്ക്കുള്ള ആരോഗ്യകരമാുയ ഭക്ഷണമാണ് ചിയ വിത്തുകള്‍. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ അവ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക