തിരുവനന്തപുരം: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഡിസംബര്‍ നാലിന് പുറപ്പെടേണ്ട കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, അഞ്ചിനുള്ള കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍, ആറിനുള്ള കൊച്ചുവേളി-ഗോരക്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, നാലിനുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് തുടങ്ങിയവയാണ് റദ്ദാക്കിയത്.
5, 6 തീയതികളിലെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, ആറിനുള്ള ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ്, 6, 7 തീയതികളിലെ ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, 4, 5 തീയതികളിലെ സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്, 5, 6, 7 തീയതികളില്‍ തിരുവനന്തപുരത്തു നിന്നുള്ള ശബരി എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, 6, 7 തീയതികളിലെ കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളും റദ്ദാക്കി.
നാലിനുള്ള എറണാകുളം-പട്ന എക്സ്പ്രസ്, അഞ്ചിനും ഏഴിനുമുള്ള പട്ന-എറണാകുളം എക്സ്പ്രസുകള്‍, നാലിനുള്ള കൊച്ചുവേളി-കോര്‍ബ, ആറിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ്, നാലിനുള്ള ബിലാസ്പുര്‍-എറണാകുളം, ആറിനുള്ള എറണാകുളം-ബിലാസ്പുര്‍ എക്സ്പ്രസുകള്‍, നാലിനുള്ള ഹാട്യ-എറണാകുളം, ആറിനുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്സ്പ്രസുകള്‍ എന്നിവയുടെ സര്‍വീസുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക