ജർനൈൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവനും ഖാലിസ്ഥാനി ഭീകരനുമായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ രണ്ടിനാണ് ലഖ്ബീർ മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാക്കിസ്ഥാനിൽ രഹസ്യമായാണ് റോഡിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്നു ഭിന്ദ്രൻവാലെ. പഞ്ചാബിൽ ഇന്ത്യയ്ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ലഖ്ബീർ സിംഗ് റോഡെ ഉൾപ്പെട്ടിരുന്നുവെന്നാണ് പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐഎസ്ഐ നൽകുന്ന സൂചനകൾ.
അതേസമയം ഒക്ടോബറിൽ ഭീകരവിരുദ്ധ ഏജൻസി നടത്തിയ റെയ്ഡിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റോഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. പഞ്ചാബിലെ മോഗയിലാണ് റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക