നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ് രംഗത്ത്. ഇത് കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. എ.വി ഗോപിനാഥിനെതിരായ നടപടി കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും രാജീവ് പറഞ്ഞു.
യുഡിഎഫ് അവരിലേക്ക് കൂടുതൽ ചുരുങ്ങുകയാണ്. യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ല. ഒരു സെമിനാറിൽ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ നടപടിയെടുത്തത്. സർക്കാർ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സർക്കാർ എല്ലാവരുടേതുമാണ് എന്നും പി.രാജീവ് പറയുന്നു.
അതേസമയം നവകേരള സദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത് ഇന്നലെയാണ്. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക