എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ഇടവം: കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകം: കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കന്നി: കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, പ്രവർത്തനവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, സന്തോഷം, ഉത്സാഹം, പ്രവർത്തനവിജയം, അഭിമാനം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ധനു: കാര്യപരാജയം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു.
മകരം: കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം: കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മീനം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക