ദിവസവും പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റ. മീഡിയ ഫയലുകൾ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന ഫീച്ചറാണ് വാട്സാപ്പിൽ ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
വ്യക്തത കുറവുകൾ ഏതുമില്ലാതെ ഒറിജിനൽ ക്ലാരിറ്റിയിൽ മീഡിയ ഫയലുകൾ അയക്കാനാകുന്ന ഫീച്ചർ ഇപ്പോൾ ഐ ഒ എസ് ലാണ് ലഭ്യമാകുന്നത്. പരമാവധി രണ്ട് ജിബി ഫയലുകൾ അയക്കാനാകുന്ന ഫീച്ചർ കഴിഞ്ഞ നവംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പരീക്ഷണം തുടങ്ങിയിരുന്നു.
അടുത്തിടെയാണ് ‘സീക്രട്ട് കോഡ്’ സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് അവതരിപ്പിച്ചത്. സ്വകാര്യമായി ചാറ്റുകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചാറ്റ് ലോക്ക് ഫീച്ചറും ഈ വർഷം ആദ്യം വാട്സ്ആപ്പ് റിലീസ് ചെയ്തിരുന്നു.
‘ചാറ്റ് ലോക്ക് ഫീച്ചർ’ ഇഷ്ടമല്ലാത്തവർക്ക് ഉപകാരപ്പെടുന്ന രീതിയാണ് സീക്രട്ട് കോഡ് എന്ന ഫീച്ചറിലൂടെ വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത്. ഫോണിന്റെ പാസ്സ്വേർഡ്, ഫിംഗർ പ്രിന്റ്, ഫെയ്സ് ഐഡി എന്നിവയെല്ലാം ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാവുന്നതായിരുന്നു ചാറ്റ് ലോക്ക് ഫീച്ചർ.
ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് വാട്സാപ്പിന്റെ ഹോമിൽ ഏറ്റവും മുകളിലായി ദൃശ്യമാവുകയും പ്രത്യേക ലിസ്റ്റ് ആക്കി സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക