പ്യോങ്യാങ്: രാജ്യത്തെ സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നും കിം അമ്മമാരായ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു.
ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള കിമ്മിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പ്യോങ്യാങ്ങില് നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്സില്‍ ആയിരുന്നു സംഭവം. വികാരാധീനനായി മുഖം കുനിച്ചിരിക്കുന്ന കിം കയ്യിലുണ്ടായിരുന്ന ടവല്‍ കൊണ്ട് കണ്ണുനീര് തുടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ജനനനിരക്കിലെ ഇടിവ് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം നമ്മളും കൈകാര്യം ചെയ്യേണ്ട ഗൃഹപാലന ചുമതലകളാണെന്ന് കിം പറഞ്ഞു. ദേശീയ ശക്തിയെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നചിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.
Kim Jong Un CRIES while telling North Korean women to have more babies.
The dictator shed tears while speaking at the National Mothers Meeting as he urged women to boost the countries birth rate. pic.twitter.com/J354CyVnln
— Oli London (@OliLondonTV) December 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക