തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസ്സും ഹൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര പഴയ പോലീസ് സ്റ്റേഷനു സമീപം നടന്ന അപകടത്തിൽ വെള്ളനാട്ടിൽ നിന്ന് കിഴക്കേകോട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഷിബിൻ (18),നിതിൻ (21) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക