കോഴിക്കോട്: കേരളത്തില്‍ പുതിയ റൂട്ടില്‍ സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലാണ് പുതിയ സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്കുന്ന വിവരം. സമയക്രമവും മറ്റു വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ബോയിങ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് വിഐപി ക്ലാസ് എത്തിയിരിക്കുന്നത്. വിശാലമായ സീറ്റുകളും, കൂടുതല്‍ ലെഗ് റൂമുകളും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങളുമാണ് വിഐപി ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക