ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാൻ രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ . കൂടുതല്‍ വിപുലവും വ്യത്യസ്തവുമായ രീതിയില്‍ ഗംഗയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നതാണ് ഈ റോ റോ സര്‍വീസുകള്‍. ഭഗല്പൂരിലും പട്നയിലുമായിരിക്കും റോ റോ സര്‍വീസുകള്‍ ആരംഭിക്കുക.
പട്നയില്‍ നിന്നുള്ള റോ റോ സര്‍വീസ് വൈകാതെ തന്നെ ആരംഭിക്കും. അതേസമയം ഭഗല്‍പൂരില്‍ നിന്നുള്ള യാത്രാകപ്പലിന് അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ആരംഭിക്കാനിരിക്കുന്ന റോ റോ സര്‍വീസ്. ഒരേ സമയം 300 പേരെ കൊണ്ടുപോകാന്‍ ശേഷിയുള്ളതായിരിക്കും സര്‍വീസ് നടത്തുന്ന യാത്രാകപ്പല്‍.
നാലു മുതല്‍ അഞ്ചു വരെ യാത്രകള്‍ ഒരു ദിവസം നടത്തും. പ്രത്യേകം പരിപാടികള്‍ക്ക് യാത്രാ കപ്പല്‍ മുഴുവനായി വാടകക്ക് എടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക