കോട്ടയം: മര്‍മല അരുവിയില്‍ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി മനോജാണ് (23) മരിച്ചത്. പതിവായി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കോട്ടയത്തെ തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവി.
ഇന്ന് വൈകീട്ടാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് എത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട ആളാണ് മനോജ്. കുളിച്ച് കൊണ്ടിരിക്കെ മനോജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ യുവാവിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക