തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് റേഷന്‍കട വഴിയുള്ള അരി വിതരണം മുടങ്ങില്ലെന്ന് ഭക്ഷ്യവകുപ്പ്. റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്കി. N.
റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന് കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്മീഷന് തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യ വകുപ്പിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക