ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. 2024 ജനുവരി 9-ന് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 2030 ഓടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2024-ലായിരിക്കും ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുകയെന്നാണ് സൂചന.
വര്‍ഷങ്ങളായി ഇലക്ട്രിക് പതിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഹോണ്ട. ഒടുവില്‍ 2024-ല്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഹോണ്ട. കമ്പനി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു മോഡലാണ് ഇലക്ട്രിക് ആക്ടിവ.
2024ല്‍ ഇതിന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍, ഈ ഇലക്ട്രിക് സ്കൂട്ടറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും വിപണിയില്‍ ലഭ്യമല്ല. എന്നാല്‍ ആക്ടിവയുടെ ചില ഡിസൈന്‍ ഘടകങ്ങള്‍ ഇലക്ട്രിക് പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക