ജയ്പുര്‍: രാജസ്ഥാനില്‍ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടക്കുന്ന സംഭവം ഉണ്ടായത്. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദൗസ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക