ഏഴു മാസങ്ങളില്‍ ആദ്യമായി ചൈനയുടെ കയറ്റുമതിയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതലുള്ള കാലയളവില്‍ ആദ്യമായി ചൈനയുടെ പ്രതിമാസ കയറ്റുമതി കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിനിടെയാണ് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസകരമായ കണക്ക് പുറത്തുവന്നിരിക്കുന്നത്.
മുന്‍ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധനയോടെ ചൈനയുടെ കയറ്റുമതി 2023 നവംബറില്‍ 291 ബില്യണ്‍ ഡോളറിലെത്തി. ഒക്റ്റോബറില്‍ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കയറ്റുമതി ഇപ്പോള്‍ പ്രതിമാസ വളര്‍ച്ച പ്രകടമാക്കി തുടങ്ങി എങ്കിലും അടുത്ത വര്‍ഷം ചൈനീസ് വളര്‍ച്ചയുടെ പ്രധാന ഘടകമായി മാറാന്‍ കയറ്റുമതിക്ക് സാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള കര്‍ശനമായ നയങ്ങളുടെ ഫലമായി ഉല്‍പ്പാദനവും ബിസിനസ് പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെട്ടിരുന്നു. അതേസമയം ഇറക്കുമതിയിലെ അപ്രതീക്ഷിത ഇടിവ് ആഭ്യന്തര തലത്തിലെ ദുര്‍ബലമായ ഉപഭോക്തൃ പ്രവര്‍ത്തനത്തെ എടുത്തുകാണിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക